ഫിന്നി രാജു
ഹൂസ്റ്റണ്‍: ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ ചീഫ് എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്ററായി ജോയ് തുമ്പമണ്‍ ചാര്‍ജെടുത്തു. ക്രൈസ്തവ എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ ജോയി തുമ്പമണ്‍ വിവിധ സാംസ്കാരിക മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
അമേരിക്കയിലെ പല പട്ടണങ്ങളിലും താമസിച്ചിട്ടുള്ള ജോയ് തുമ്പമണ്‍ വിവിധ കോണ്‍ഫറന്‍സുകളുടെ ചുക്കാന്‍പിടിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുള്ള അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് ഒരു മുതല്‍ക്കൂട്ടായിരിക്കും.
കേവലം ആറു കൊല്ലംകൊണ്ട് ഏഴു ഭൂഖണ്ഡങ്ങളിലും സാറ്റലൈറ്റ് മുഖാന്തിരം സുവിശേഷം എത്തിച്ച ഹാര്‍വെസ്റ്റ് ടിവി നെറ്റ് വര്‍ക്കിന്റെ സ്ഥാപക ഡയറക്ടര്‍ ബിബി ജോര്‍ജ് ചാക്കോ ആണ്.
എല്ലാ ഞായറാഴ്ചയും വൈകിട്ട് 9 മണിക്ക് (ഇ.എസ്.ടി) അമേരിക്കന്‍ സുവിശേഷസംബന്ധിയായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതാണ്. വാര്‍ത്തകള്‍ അയയ്ക്കേണ്ട വിലാസം: news@harvestusa.tv, website: harvestusa.tv, Joy Thumpamon 832-971-3761