02.36 am 29/10/2016
അലഹബാദ്: അലഹബാദ് ഹൈക്കോടതി പരിസരത്ത് ബോംബ് സ്ഥാപിക്കുന്നതിനിടെ ഒരാൾ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സന്തോഷ്കുമാർ അഗ്രഹാരി എന്നയാളെ പിടികൂടിയത്. ടിഫിൻ ബോംബ് സ്ഥാപിക്കാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. സ്ഫോടക വസ്തുക്കൾ, പെല്ലറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ഇയാൾ ബോംബ് നിർമിച്ചത്.
14 വർഷമായി താൻ ചെയ്യുന്ന ജോലിയിൽ സ്ഥിരനിയമനം നൽകാത്തതിനെ തുടർന്നാണ് താൻ ബോംബ് വയ്ക്കാൻ നീക്കം നടത്തിയതെന്ന് ഇയാൾ പോലീസിനോടു സമ്മതിച്ചു. എന്നിരുന്നാലും കോടതി പരിസരത്ത് പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.