ടി.പി. ശ്രീനിവാസനെതിരായ ആക്രമണം അപലപനീയം: ഡോ. ജെയിംസ് കുറിച്ചി

dr_jamsekurichi

ജോയിച്ചന്‍ പുതുക്കുളം

ബഹുമാന്യനായ മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസനെതിരെ എസ്. എഫ്.ഐ. അഴിച്ചുവിട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വലിയ മനോവേദനയോടെയാണ് കാണാന്‍ കഴിഞ്ഞത്. പണ്ഡിതനും വിനീതനും സംസ്‌ക്കാര സമ്പന്നനീമായ ടി. പി. ശ്രീനിവാസനെതിരായ ആക്രമണം സംസ്‌ക്കാരമുള്ള ഓരോ ഭാരതീയന്റേയും നേരെയുള്ള ആക്രമണമാണ്. എസ്. എഫ്. ഐയുടെ നേതാവ് അടിക്കുന്നത് ഓരോ ഭാരതീയന്റേയും കരണത്താണ്. വഴിപിഴച്ച വിദ്യാര്‍ഥി രാഷ്ര്ടീയക്കാര്‍ ഇക്കാര്യം മനസിലാക്കിയാല്‍ നന്ന്.

അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയങ്കരനാണ് അംബാസിഡര്‍ ശ്രീനിവാസന്‍. അദ്ദേഹത്തിനെതിതാരായ ഈ അക്രമണത്തെ ഓരോ അമേരിക്കന്‍ മലയാളിയും അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. അവരോടൊപ്പം ഞാനും ഈ ഹീനകൃത്യം ചെയ്തവരെ മാതൃകാപരമായും അര്‍ഹമായും ശിക്ഷിക്കണം, ശിക്ഷിക്കുമെന്നു കരുതാം. അതുകൊണ്ട് മതിയാകുകയില്ല. ഈ കയ്യേറ്റത്തിന് പ്രേരകമായ അധ:പതിച്ച സംസ്‌ക്കാരം കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുന്ന രാഷ്ടീയ സംസ്‌ക്കാരത്തിന് മാറ്റം വരണം. അതോടൊപ്പം ഈ കുറ്റകൃത്യം നിഷ്‌ക്രിയരായി കണ്ടു നില്ക്കാന്‍ നിയമപാലകരെ പ്രേരിപ്പിച്ച വസ്തുതകള്‍ തിരിച്ചറിഞ്ഞ് തിരുത്തേണ്ടിയിരിക്കുന്നു.