7/3/2016
ബര്‍ലിന്‍: റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ മുന്‍നിരയിലുള്ള യു.എസ് ശതകോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ജര്‍മന്‍ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേല്‍. സമാധാനത്തിനും സാമൂഹിക ഐക്യത്തിനും ലോക സാമ്പത്തിക സമൃദ്ധിക്കും ഭീഷണിയായ ട്രംപ് തീവ്ര വലതുപക്ഷത്തിനുവേണ്ടി നിലകൊള്ളുന്ന ആള്‍ക്കൂട്ട നേതാവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഫ്രാന്‍സില്‍ മരിന്‍ ലി പെന്നും നെതര്‍ലന്‍ഡ്സില്‍ ഗീര്‍ത് വൈല്‍ഡേഴ്സും മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ തന്നെയാണ് ഇദ്ദേഹത്തിനും പങ്കുവെക്കാനുള്ളത്. ആഗോളീകരണംമൂലം അസ്വസ്ഥരായ ആള്‍ക്കൂട്ടങ്ങള്‍ക്ക് സ്വപ്നലോകമാണ് ഇവരുടെ വാഗ്ദാനം. ഒരു രാജ്യത്തിനും ഒറ്റക്കു മുന്നോട്ടുപോകാനാകില്ളെന്നും ആഗോളീകരണത്തെ ശരിയായ ദിശയില്‍ മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടതെന്നും സിഗ്മര്‍ പറഞ്ഞു.