10.43 PM 27/10/2016
സിംഗപൂര്‍: ലോക ഒന്നാം നമ്പര്‍ ആംഗ് ലിക് കെര്‍ബറും സ്ലൊവാക്യയുടെ ഡൊമനിക സിബുല്‍കോവയും ഡബ്ല്യൂടിഎ ഫൈനല്‍സ് സെമിയില്‍ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ചാണ് ഇരുവരും അവസാന നാലില്‍ എത്തിയത്. കെര്‍ബര്‍ അമേരിക്കയുടെ മാഡിസണ്‍ കീയെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്കോര്‍: 6-3, 6-3.
റൊമാനിയയുടെ സിമോണ ഹാലപ്പിനെയാണ് സിബുല്‍കോവ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിബുല്‍കോവയുടെ വിജയവും. ആദ്യ സെറ്റ് സിബുല്‍കോവ അനായാസം ജയിച്ചുകയറിയെങ്കിലും രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടമാണ് നടന്നത്. ടൈബ്രേക്കറിലാണ് ഹാലപ്പിനെ സിബുല്‍കോവ മറിച്ചത്. സ്കോര്‍: 6-3, 7-6 (7-5).