ഡല്‍ഹിയെ തകര്‍ക്കാന്‍ അഞ്ച് മിനുട്ട് മതിയെന്ന് പാക് ആണവ ശാസ്ത്രജ്ഞന്‍

02:19 PM 29/05/2016
download
ഇസ്ലാമബാദ്: റാവല്‍പിണ്ടിയില്‍ നിന്നും ഡല്‍ഹിയെ തകര്‍ക്കാന്‍ പാകിസ്താന് അഞ്ച് മിനുട്ട് മതിയെന്ന് പാക് ആണവ ശാസ്ത്രജ്ഞന്‍ ഡോ അബ്ദുള്‍ ഖദീര്‍ ഖാന്‍. 1998 ല്‍ ഖാന്‍െറ നേതൃത്വത്തില്‍ നടന്ന പാകിസ്താന്‍െറ ആണവ പരീക്ഷണത്തിന്‍െറ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1984 ല്‍ തന്നെ പാകിസ്താന്‍ ആണവ പരീക്ഷണം നടത്തി പൂര്‍ണ ആണവ ശക്തിയായി മാറേണ്ടതായിരുന്നു, എന്നാല്‍ അന്നത്തെ പ്രസിഡന്‍റ് സിയാ ഉല്‍ഹക്കിന്‍െറ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി മാറ്റിവെച്ചത്. ലോക രാജ്യങ്ങള്‍ പാകിസ്താന്് നല്‍കുന്ന സൈനിക സഹായം തടയുമെന്ന്് ഭയന്നാണ് അദ്ദേഹം പിന്‍മാറിയയെതന്നും അതില്‍ നിരാശയുണ്ടെന്നും ഖദീര്‍ ഖാന്‍ പറഞ്ഞു. തന്‍െ സേവനം ഇല്ലായിരുന്നുവെങ്കില്‍ 1998 ല്‍ ആണവ പരീക്ഷണം നടത്തില്ലായിരുന്നു. അതിന് വേണ്ടി ഒരുപാട് പ്രയാസങ്ങള്‍സഹിക്കേണ്ടി വന്നു.