09:11 am 26/10/2016
– പി. പി. ചെറിയാന്
ഡാലസ് : നവംബര്‍ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുളള ഏര്‍ലി വോട്ടിങ് ടെക്സാസില്‍ ആരംഭിച്ചു. രാവിലെ ഏഴിനാരംഭിക്കുന്ന വോട്ടിങ് രാത്രി 7 വരെ നീണ്ടു നിന്നു. ഡാലസിലെ പോളിങ് സ്റ്റേഷനുകളില്‍ ഇന്ന് രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. നാലു മണി കഴിഞ്ഞതോടെ നിരവധി വോട്ടര്‍മാരാണ് ക്യുവില്‍ അണി നിരന്നിരുന്നത്. വൈകിട്ട് നാലോടെ മസ്കിറ്റ് ക്രോസ് റോഡ് ലേക്ക് വ്യു ആക്റ്റിവിറ്റി സെന്ററില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് എത്തിച്ചേര്‍ന്ന ലേഖകനു പോളിങ് നടക്കുന്ന ഹാളിനു വെളിയില്‍ അരമണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നു.
തുടര്‍ന്ന് ഹാളില്‍ പ്രവേശിച്ചപ്പോള്‍ ദീര്‍ഘവൃത്താകൃതിയില്‍ വോട്ടര്‍മാരുടെ നീണ്ട നിര വോട്ടു ചെയ്തു. പുറത്തിറങ്ങിയത് വീണ്ടും 45 മിനിട്ടിനുശേഷം ഹിസ്പാനിക്ക്, വൈറ്റ്, ബ്ലാക്ക് വിഭാഗത്തില്‍പ്പെട്ടവരായിരുന്നു മുഴുവന്‍ വോട്ടര്‍മാരും, ലേഖകന്‍ ഒഴികെ ഒരാള്‍ക്ക് മാത്രമാണു മലയാളി സമൂഹത്തില്‍ നിന്നും ഇത്രയും നേരം നിന്നിട്ടും വോട്ടു ചെയ്യാന്‍ എത്തിയത്. വോട്ടിങ് കഴിഞ്ഞു പുറത്തിറങ്ങി പാര്‍ക്കിങ് ലോട്ടില്‍ നിന്നവരുടെ പ്രതികരണം ആരാഞ്ഞു.
ഏഴുപേരോട് സംസാരിച്ചതില്‍ നാലു പേര് ട്രംപിനെ അനുകൂലിച്ചപ്പോള്‍ മൂന്നു പേരാണ് ഹിലറിക്കനുകൂലമായി സംസാരിച്ചത്. ടെക്സാസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഇത്തവണയും കൈവിട്ടില്ല എന്നാണ് ആദ്യ സൂചനകള്‍ ലഭിക്കുന്നത്. ഹിസ് പാനിക്ക് വോട്ടര്‍ പോലും ട്രംപനുകൂലമായി സംസാരിച്ചത് അപ്രതീക്ഷത മായിരുന്നു. ഇതുവരെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തുക ഈ പൊതു തിരഞ്ഞെടുപ്പിലായിരിക്കും.