07.49 PM 26-05-2016
പി.പി.ചെറിയാന്‍
ഡാളസ്: മെയ് 27 മുതല്‍ മെയ് 30 വരെ ഡാളസ്സിലെ വിവിധ ക്രിക്കറ്റ് ടീമുകളെ ഉള്‍പ്പെടുത്തി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് T20 മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. A,B,C എന്നീ മൂന്നു ഗ്രൂപ്പുകളില്‍ ആകെ 9 ടീമുകളുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരത്തില്‍ വിജയികളാകുന്ന ടീമിന് 5000 ഡോളര്‍ കാഷ് അവാര്‍ഡ് ലഭിക്കും. മെമ്മോറിയല്‍ ഡെ വാരാന്ത്യത്തില്‍ നടക്കുന്ന മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും ധാരാളം ക്രിക്കറ്റ് പ്രേമികള്‍ എത്തിചേരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മസ്‌കിറ്റ്, ഗാര്‍ലന്റ്, ഇര്‍വിങ്ങ്, ഗ്രാന്റ്പ്രറേറി എന്നീ ഗ്രൗണ്ടുകളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
മത്സരങ്ങളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് 469 231 3436 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.