ഡാളസ് സെന്റ് പോള്‍സില്‍ പാട്രിക്ക് ചെറിയാന്‍ അനുസ്മരണവും സംഗീത ശുശ്രൂഷയും- ജൂണ്‍ 5ന്

06:30pm 31/5/2016

– പി.പി.ചെറിയാന്‍
unnamed
ഡാളസ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പാട്രിക്ക് ചെറിയാന്‍ അനുസ്മരണവും സംഗീത ശുശ്രൂഷയും സംഘടിപ്പിക്കുന്നു.
ജൂണ്‍ 5ന് ഞായാറാഴ്ച വൈകീട്ട് 6.30ന് മസ്‌കിറ്റ് ബാര്‍ണീസ് ബ്രിഡ്ജ് സെന്റ് പോള്‍സ് ദേവാലയത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

അനുസ്മരണ സമ്മേളനത്തില്‍ റവ.ഷൈജു പി.ജോണ്‍ അദ്ധ്യക്ഷത വഹിക്കും. മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്‌സ് ബ്രാഞ്ചി)ല്‍ നിന്നുള്ള പ്രഗല്‍ഭ പ്രാസംഗികയും, സൈക്കോളജിസ്റ്റുമായ പ്രീനാ മാത്യു മുഖ്യ പ്രസംഗം നടത്തും.

തുടര്‍ന്ന് നടക്കുന്ന സംഗീത ശുശ്രൂഷക്ക് പ്ലേബാക്ക് സിംഗറും, റിക്കോര്‍ഡിങ്ങ് ആര്‍ട്ടിസ്റ്റും, പ്രമുഖ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍ ടീമില്‍ അംഗവുമായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിനി അലീഷാ തോമസ് നേതൃത്വം നല്‍കും.

അനുസ്മരണ സമ്മേളനത്തിലും, സംഗീത ശുശ്രൂഷയിലും പങ്കെടുക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നതായി യൂത്ത് ലീഗ് ഭാരവാഹികളും, കോര്‍ഡിനേറ്റര്‍മാരായ സണ്ണി കെ ജോണ്‍, ഓ.സി. അബ്രഹാമും, നിര്‍മ്മല അബ്രഹാമും അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സണ്ണി കെ ജോണ്‍-214 395 8476, ഓ.സി.അബ്രഹാം 302 239 7119