10.27 PM 27/10/2016
ജോയിച്ചന്‍ പുതുക്കുളം
ഡാളസ്: സെന്റ് മേരീസ് വലിയപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 30-നു ഞായറാഴ്ച നടത്തപ്പെടുന്നതാണ്. റവ.ഫാ. ജോസ് ചെമ്മനം ആണ് ഈവര്‍ഷത്തെ ഓര്‍മ്മപ്പെരുന്നാളിനു മുഖ്യകാര്‍മികത്വം വഹിക്കുന്നത്.
ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.
വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി തോമസ് മാത്യു എന്നിവര്‍ ഓര്മ്മപ്പെരുന്നാളിനുവേണ്ട ഒരുക്കങ്ങള്‍ നടത്തിവരുന്നു.