06:10pm 19/3/2016
ക്ലിഫ്ടണ്‍(ന്യൂജേഴ്‌സി): സതര്‍ലാന്റ് ഹെല്‍ത്ത് കെയര്‍ സൊലൂഷ്യന്‍സ് ഏഷ്യ ഫസഫിക്ക്മിഡില്‍ ഈസ്റ്റ് റീജിയണ്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായി നിയമിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഡോ.കുമാറിനെ നിയമിച്ച വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സിലും, ഡിജിറ്റല്‍ ഹെല്‍ത്ത് പ്രോജക്റ്റിലും കഴിഞ്ഞ പത്തുവര്‍ഷമായി ഡോ.കുമാര്‍ പ്രവര്‍ത്തിക്കുന്നു.
ഡോ.കുമാറുമായി വിവിധ പ്രോജക്റ്റുകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിക്കുന്നത് വളരെ ഭാഗ്യമായി കരുതുന്നു. പുതിയതായി ചുമതലയേറ്റ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗ്രഹാം ഹൂസ് പറഞ്ഞു.
അടുത്തയിടെ എവറസ്റ്റ് ഗ്രൂപ്പിന്റെ സ്റ്റാര്‍ ഫെര്‍മോറായി അംഗീകാരം ലഭിച്ച സതര്‍ലാന്റ് ഹെല്‍ത്ത് കെയര്‍ സൊലൂഷന്റെ ഭാവി വികസത്തില്‍ ഡോ.കുമാറിന്റെ പങ്ക് നിര്‍ണ്ണായകമാണെന്ന് ഡോ.ഗ്രഹാം അഭിപ്രായപ്പെട്ടു.
ന്യൂജേഴ്‌സി ആസ്ഥാനമായി ആഗോളാടിസ്ഥാനത്തില്‍ അറുപത് കേന്ദ്രങ്ങളുള്ള സൊലൂഷ്യന്‍സില്‍ 36,000 ജീവനക്കാരാണുള്ളത്. നാഗ്പൂര്‍ യൂണിവേഴ്‌സിറ്റി, അമൃതായൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും ഡോക്ടര്‍ ബിരുദവും, ബിരുദാനന്തരബിരുദ്ധവും നേടിയ കുമാറിന്റെ ഉയര്‍ന്ന തസ്തികയിലുള്ള നിയമനം മറ്റനേക ഇന്ത്യന്‍ യുവ ഡോക്ടര്‍മാര്‍ക്ക് കമ്പനിയില്‍ ജോലി ലഭിക്കുന്നതിനുള്ള അവസരമൊരുക്കും.