ഡോ. ജോണ്‍ പി. ശാമുവേല്‍ (അച്ചന്‍-83) ഒക്കലഹോമയില്‍ നിര്യാതനായി

03:47pm 14/5/2016
– രാജന്‍ ആര്യപ്പള്ളില്‍
Newsimg1_77353143
ഒക്കലഹോമാ: പത്തനംതിട്ട മാടപ്പള്ളില്‍ പതാലില്‍ പരേതനായ മത്തായി യോഹന്നാന്റെയും റയിച്ചല്‍ യോഹന്നാന്റെയും മൂന്നാമത്തെ മകന്‍ റവ. ഡോ. ജോണ്‍ പി. ശാമുവേല്‍ (അച്ചന്‍) മേയ് 12 വ്യാഴാഴ്ച രാവിലെ അമേരിക്കയില്‍ ഒക്കലഹോമായില്‍ വെച്ച് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ഡോ. ശാമുവേല്‍ഇന്ത്യാ ഫുള്‍ ഗോസ്പല്‍ മിഷന്റെ സ്ഥാപകനും മുന്‍ പ്രസിഡന്റും ആണ്. ഭാര്യ: ഗ്രേസ് ശാമുവേല്‍. മക്കള്‍: ജോണ്‍ വെസ്ലി ശാമുവേല്‍, ഡാന്‍ സ്റ്റാന്‍ലി ശാമുവേല്‍. മരുമക്കള്‍: ആംബര്‍ ശാമുവേല്‍.

കൊച്ചുമക്കള്‍:സോഫി, സറി. സഹോദരന്മാര്‍: മാത്യു ജോണ്‍, റവ. ജോര്‍ജ്ജ് ജോണ്‍, തോമസ് ജോണ്‍, സഹോദരി റയിച്ചല്‍ രാജന്‍. ശവസംസ്കാരം മേയ് 21 ശനിയാഴ്ച രാവിലെ ഒക്കലഹോമയിലുള്ള യൂക്കോണ്‍ സെമിത്തേരിയില്‍ വെച്ച് നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബുജോണ്‍: 405.816.9291