ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അമേരിക്കയില്‍ ഹാശാവാര ശുശ്രൂഷകള്‍ നിര്‍വഹിക്കുന്നു

05:57pm 19/3/2016

ജോയിച്ചന്‍ പുതുക്കുളം
morthomasmar_pic1
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളില്‍ സന്ദര്‍ശനം നടത്തിവരുന്ന മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് ട്രൈസ്റ്റേറ്റ് ഏരിയയിലെ വിവിധ ദേവാലയങ്ങളില്‍ ഹാശാവാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. മികച്ച വേദശാസ്ത്രപണ്ഡിതനും എക്യൂമെനിക്കല്‍ മേഖലയിലെ നിറഞ്ഞ സാന്നിധ്യവുമായ തിമോത്തിയോസ് തിരുമനസുകൊണ്ട് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ മേഖലയിലും നല്‍കിവരുന്ന സേവനം ശ്രദ്ധേയമാണ്.

മാര്‍ച്ച് 20-നു ഓശാന ഞായറാഴ്ച ഫിലാഡല്‍ഫിയയിലെ ഹാവര്‍ ടൗണിലുള്ള സെന്റ് പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കുരുത്തോല വാഴ്‌വ് ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്. 23-നു ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ന്യൂജേഴ്‌സിയിലെ കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പെസഹാ ശുശ്രൂഷകള്‍ നിര്‍വഹിക്കും. ന്യൂയോര്‍ക്കിലെ ലിന്‍ബ്രൂക്ക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ദുഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. മാര്‍ച്ച് 27-നു ഉയിര്‍പ്പ്ദിന ശുശ്രൂഷകള്‍ (ഈസ്റ്റര്‍) ന്യൂയോര്‍ക്കിലെ ന്യൂസിറ്റി സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഏപ്രില്‍ മൂന്നാംതീയതി പുതുഞായറാഴ്ച ദിനത്തില്‍ സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഡോ. വര്‍ഗീസ് മാനിക്കാട്ട് (വികാരി, സെന്റ് പോള്‍സ് ചര്‍ച്ച്, ഫിലാഡല്‍ഫിയ) 301 589 6125, വെരി റവ. ഡേവിഡ് ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ (സ്ഥാപക വികാരി, സെന്റ് ജോര്‍ജ് ചര്‍ച്ച്, കാര്‍ട്ടറൈറ്റ്, ന്യൂജേഴ്‌സി) 973 328 7079, റവ.ഫാ. ബിജോ മാത്യു (വികാരി, ലിന്‍ബ്രൂക്ക് ചര്‍ച്ച്, ന്യൂയോര്‍ക്ക്) 404 702 8284, വെരി റവ. ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ (വികാരി ന്യൂസിറ്റി സെന്റ് ജോര്‍ജ് ചര്‍ച്ച് ന്യൂയോര്‍ക്ക്) 518 928 6261, റവ.ഫാ. രാജന്‍ പീറ്റര്‍ (വികാരി മോര്‍ ഗ്രിഗോറിയോസ് ചര്‍ച്ച്, സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്) 718 761 5267, ജോണ്‍ തോമസ് (ഫിലാഡല്‍ഫിയ) 610 717 7500.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്.