09:24 AM 02/11/2016
ന്യൂഡൽഹി: ഡൽഹിയിലെ ഷാഹ്ദരയിലുണ്ടായ തീപിടുത്തത്തിൽ 3 പേർ മരിച്ചു. പത്തു പേർക്ക് പരിക്കേറ്റു. ഷാഹ്ദരയിലെ മോഹൻപാർക്കിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. വൈദ്യുത റിക്ഷകൾ പാർക്ക് ചെയ്ത ഭാഗത്താണ് തീപിടുത്തമുണ്ടായത്. റിക്ഷകൾ രാത്രി ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണക്കുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.