04:10pm 14/5/2016
പ്രവാസികളുടെ തീരുമാനം യു ഡി എഫിന് നിര്‍ണ്ണായകം
ആഗോളതലത്തില്‍ ഇരുപതോളം രാജ്യങ്ങളില്‍ വേരുകളുള്ള ഏറ്റവും വലിയ സ്വതന്ത്ര പ്രവാസി സംഘടനയായ ഇന്ത്യന്‍ പ്രവാസി കോണ്ഗ്രെസിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന പ്രവാസി മലയാളി മുന്നണിയുടെ ഇത്തവണത്തെ ആറന്മുള നിയോജകമണ്ഡലത്തിലെ പ്രവേശനവും, കേരള രാഷ്ട്രീയത്തില്‍ അതുണ്ടാക്കിയ സ്വാധീനവും പ്രവാസി മുന്നേറ്റവും മനസിലാക്കി ഐക്യജനാധിപത്യ മുന്നണി നേതാക്കള്‍ നടത്തിയ ഇടപെടല്‍ യു.ഡി.എഫിന് അനുകൂലമായ മുന്നേറ്റമാണ് പ്രവാസികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്.
പ്രവാസികള്‍ക്ക് അനുകൂലമായ ഒരു രാഷ്ട്രീയ തീരുമാനം കേരളത്തിലെ ഒരു വലിയ മുന്നണിയില്‍ നിന്ന് ഉണ്ടാക്കിയെടുക്കാന്‍ തങ്ങളുടെ നിലപാടുകള്‍ക്ക് സാധിച്ചുവെന്നത് ഒരു വലിയ നേട്ടമായി കാണുന്നതായി ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ് ഗ്ലോബല്‍ ജെനറല്‍ സെക്രട്ടറി ഡോ സാജന് കുര്യന്, ഗ്ലോബല്‍ സെക്രട്ടറി ശ്രീ ജിജി മാത്യു, ശ്രീ ജെയിംസ് ചക്കറ്റ് എന്നിവര്‍ അറിയിച്ചു.
ലോക പ്രവസിമാലയാളികള്ക്ക് ആവേശം പകര്‍ന്നു കൊണ്ട് ,പ്രവാസികളെയും പ്രവാസവാസം കഴിഞ്ഞു എത്തിയവരെയും പ്രവാസി ബന്ധുക്കളെയും സുഹൃത്തുക്കളേയും എല്ലാം ഒരു ചരടില്‍കോര്‍ത്ത് ചരിത്രത്തില്‍ ആദ്യമായി ഒരു തിരഞ്ഞെടുപ്പ് മത്സരത്തിനു നോര്‍ത്ത് അമേരിക്കയില്‍ നിന്ന് കേരളത്തിലെ ഏറ്റവും വലിയ മണ്ഡലമായ ആറന്മുളയുടെ അങ്കത്തട്ടില്‍ ഇറങ്ങി തങ്ങളുടെ ആവിശ്യങ്ങള്‍ക്ക് വേണ്ടി ഒറ്റയാള്‍ യുദ്ധം നടത്താന്‍ തയ്യാറായ പ്രവാസികളുടെ പടത്തലവന് ശ്രീ കുര്യന് പ്രക്കാനത്തിനു വിവിധ പ്രവാസി മലയാളി സംഘടന നേതാക്കള്‍ അഭിനന്ദനം അറിയിച്ചു.
എല്ലാ പ്രവാസികളും താങ്കളുടെ ബന്ധുക്കളെയും മിത്രങ്ങളെയും നേരിട്ടൂ വിളിച്ചു കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്യണമെന്നു അവിശ്യപ്പെടുന്ന ഒരു കാമ്പയിന്(ഫോണ്‍ ബാങ്കിംഗ്) ആണ് സംഘടന വരുന്ന ദിവസങ്ങളില്‍ വിഭാവനം ചെയ്തിരിക്കുന്നത്.. ചരിത്രത്തില്‍ ആദ്യമായി ആണ് ഒരു പ്രവാസി സംഘടന തരത്തില്‍ ഒരു ബാങ്കിംഗ് കേരള ഇലക്ഷനുമയി ബന്ധപ്പെട്ടു നടത്തുന്നത്. ഫോണ്‍ ബാങ്കിംഗ് വഴി തങ്ങളുടെ കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും വോട്ടു ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്നും ഡോ സാജന് കുര്യന് അറിയിച്ചു.
തങ്ങളുടെ അവിശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച കോണ്‍ഗ്രസ് നേത്രത്വത്തിനു പ്രവാസി സമൂഹത്തിന്റെ പ്രതേക നന്ദി അറിയിക്കുന്നതായി അവര്‍ അറിയിച്ചു.ഒപ്പം ഈ നിലപാടിനൊപ്പം ഉറച്ചു നിന്ന എല്ലാ സംഘടനകളെയും അതിന്റെ നേതാക്കന്മാരെയും പ്രതീകം നന്ദി അറിയിച്ചു. ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റി പി.ആര്.ഒ ഷിനു മാത്യു അറിയിച്ചതാണിത്. വെബ്: www.indianpravasicongress.org