താജ്‌മഹല്‍ ആക്രമണം ഭീകരര്‍ പദ്ധതിയിട്ടിരുന്നു; ഉപേക്ഷിച്ചത്‌ തൊട്ടുമുമ്പ്‌

10;57pm 26/5/2016
images (8)
ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇന്ത്യയുടെ അഭിമാനസ്‌മാരകം താജ്‌ മഹല്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ പ്രമുഖ കേന്ദ്രങ്ങളില്‍ ചിലയിടങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്‌. ആക്രമണം നടത്താന്‍ ഉദ്ദേശിച്ചതിന്റെ തൊട്ടു തലേന്ന്‌ പദ്ധതി ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.
ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ്‌ കഴിഞ്ഞ ഡിസംബറിലാണ്‌ ആക്രമണ പദ്ധതി തയ്യാറാക്കിയത്‌. എന്നാല്‍ ആക്രമണത്തിന്‌ തൊട്ടു മുമ്പ്‌ ഇത്‌ ഉപേക്ഷിച്ചു. ഡല്‍ഹിയില്‍ ആക്രമണം പദ്ധതിയിട്ട്‌ രണ്ടു ഭീകരര്‍ ലജ്‌പത്നഗറില്‍ എത്തുകയും ആറ്‌ ബോംബുകള്‍ ഇതിനായി നിര്‍മ്മിക്കുകയും ചെയ്‌തു. താജ്‌മഹല്‍, ഇസ്‌കോണ്‍ ക്ഷേത്രം, സെലക്‌ട് സിറ്റിവാക്ക്‌ മാള്‍ തുടങ്ങി നാലിടങ്ങളിലായിരുന്നു ആക്രമണം ഉദ്ദേശിച്ചിരുന്നത്‌.
കാബൂള്‍ പോലീസിന്റെ പിടിയിലായപാകിസ്‌താന്‍, അഫ്‌ഗാനിസ്‌ഥാന്‍ സ്വദേശികളായ ഭീകരരാണ്‌ ഈ വിവരം നല്‍കിയിട്ടുള്ളത്‌. പാക്‌ – അഫ്‌ഗാന്‍ അതിര്‍ത്തിയിലുള്ള ഖൈബര്‍ പക്‌തൂണ്‍വയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നായിരുന്നു ഇവര്‍ക്ക്‌ നിര്‍ദേശം കിട്ടിയിരുന്നതെന്നും വിവരമുണ്ട്‌.