താമര വിരിയില്ലാന്ന വി.എസ്

05:50pm 16/5/2016
download

ആലപ്പുഴ: കേരളത്തില്‍ എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും താമര കുളത്തില്‍ തന്നെ വാടുമെന്നും വി.എസ് അച്യുതാനന്ദന്‍. പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സ്വന്തം മണ്ഡലമായ മലമ്പുഴയില്‍ നല്ല വിജയം ഉണ്ടാവുമെന്നും വി.എസ് പറഞ്ഞു.

മലമ്പുഴയില്‍ നിന്ന് തിരിച്ച അദ്ദേഹം ആലുവ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചതിനുശേഷമാണ് പുന്നപ്രയില്‍ എത്തിയത്. ഭാര്യയും മകനും ഒപ്പം ഉണ്ടായിരുന്നു. വി.എസിനെ കാത്ത് വന്‍ മാധ്യമപ്പട തന്നെ പുറത്തുണ്ടായിരുന്നു. എന്നാല്‍, ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറഞ്ഞ അദ്ദേഹം അവിടെ നിന്നും മടങ്ങി.