09.38 AM 30/10/2016
ന്യൂഡൽഹി: തുല്യജോലിക്ക് തുല്യവേതനം നൽകാത്തത് അടിമകളെ ചൂഷണം ചെയ്യുന്നതിനു തുല്യമാണെന്ന് പരമോന്നത നീതിപീഠം. തുല്യജോലിക്ക് തുല്യവേതനമെന്ന തത്വം സ്ഥിരജീവനക്കാർക്കൊപ്പം ദിവസ വേതനക്കാരും കരാർ തൊഴിലാളികളും ബാധകമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജനക്ഷേമ രാഷ്ട്രത്തിൽ തുല്യജോലിക്ക് തുല്യവേതനം നിഷേധിക്കുന്നത് അടിച്ചമർത്തലും ചൂഷണവുമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തുല്യ ജോലിയും തുല്യ ഉത്തരവാദിത്വവുമുള്ള തൊഴിലാളികൾക്ക് തുല്യവേതനം നൽകണം. ചിലർക്ക് കുറഞ്ഞ വേതനം നൽകാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.