തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മോദി 11ന് കൊച്ചിയിലെത്തും

9.45 PM 10-05-2016
narendra-modi-759
എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി 11ന് കൊച്ചിയില്‍ എത്തും.തൃപ്പൂണിത്തുറ പുതിയകാവ് ഗ്രൗണ്ടില്‍ വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംബന്ധിക്കും.വൈകിട്ട് 6.30ന് നേവല്‍ ബേസില്‍ വിമാനമിറങ്ങുന്ന മോദി റോഡ് മാര്‍ഗ്ഗം പുതിയകാവ് ഗ്രൗണ്ടിലെത്തും.പ്രചരണയോഗത്തില്‍ പങ്കെടുത്തതിനുശേഷം മോദി ഡെല്‍ഹിക്ക് തിരിച്ചുപോകും.ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.