03:05 PM 20/10/2016
തൃശൂർ: അഭിഭാഷകർക്കെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യൻ പോൾ. വിശദീകരണം കിട്ടാത്ത രണ്ട് അക്രമകാരികളാണ് കേരളത്തിൽ ഉളളത്. ഒന്ന് തെരുവ് നായ്ക്കളും മറ്റൊന്ന് അഭിഭാഷകരും. തെരുവ്നായ്ക്കളെ വന്ധ്യംകരിക്കാൻ കേന്ദ്രങ്ങളുണ്ട്. എന്നാൽ അക്രംകാരികളായ അഭിഭാഷകരെ എന്തു ചെയ്യണമെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെയെന്നും സെബാസ്റ്റ്യൻപോൾ തൃശൂരിൽ പ്രതികരിച്ചു.
റിപ്പോർട്ടർമാർക്ക് പ്രവേശനമില്ലാത്ത കോടതികൾ അടഞ്ഞ കോടതികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.