10:35am 11/5/2016
– പി.പി. ചെറിയാന്
ഡാളസ്: ഒരു കൂട്ടം തെരുവു നായ്ക്കളുടെ കടിയേറ്റു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മധ്യവസ്ക ബ്രൗണ്‍ (52) മരിച്ചതായി മകള്‍ മറ്റഷെ വാര്‍ഡ് അറിയിച്ചു. ഫെയര്‍ പാര്‍ക്കിനു സമീപമാണ് സംഭവം. അബോധാവസ്ഥയിലായിരുന്ന ബ്രൗണിന്റെ മരണം ഡാളസ് സിറ്റി കൗണ്‍സില്‍ മെംബര്‍ ടിഫിനി യംഗും സ്ഥിരീകരിച്ചു. ലൈഫ് സപ്പോര്‍ട്ടില്‍നിന്ന് ഇന്നലെ രാവിലെ നീക്കം ചെയ്തിരുന്നു.
പാര്‍ക്ക്ലാന്റ് ഹോസ്പിറ്റലില്‍ ഹൗസ് കീപ്പറായും ആര്‍മിയിലും ബ്രൗണ്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബ്രൗണിന്റെ മരണത്തോടെ ഡാളസ് സിറ്റിയിലെ നായ് ശല്ല്യം എങ്ങനെ പരിഹരിക്കണം എന്നതുമായി ബന്ധപ്പെട്ട് സിറ്റി കൗണ്‍സില്‍ ചര്‍ച്ച നടത്തി.
കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുകയും പുറത്ത് അലഞ്ഞു നടക്കുന്ന നായ്ക്കളുടെ ഉടമസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് സിറ്റി കൗണ്‍സിലില്‍ ടിഫിനി ആവശ്യപ്പെട്ടു. ഈ സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നതിനു ദിവസങ്ങള്‍ എടുത്തതായി പോലീസ് ചീഫ് ഡോവിഡ് ബ്രൗണ്‍ പറഞ്ഞു.
തെരുവില്‍ അലഞ്ഞു നടക്കുന്ന നായ്ക്കളെക്കുറിച്ച് ഉത്കണ്ഠയുണെ്ടന്നു മേയറും പറഞ്ഞു. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡാളസ് ആനിമല്‍ സര്‍വീസിനോട് മേയര്‍ ആവശ്യപ്പെട്ടു.