തിരുവനന്തപുരം: സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന എല്‍.കെ.ജി വദ്യാര്‍ത്ഥിനിയുടെ മുഖം തെരുവുനായ കടിച്ചുപറിച്ചു. തിരുവന്തപുരം പുല്ലുവിളയിലാണ് സംഭവം. കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ ഫാബിയാനോ സെന്‍ രാജ എന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നായ കുട്ടിയെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പുല്ലുവിള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമിക ചികിത്സ നല്കിയ കുട്ടിയെ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.