02.23 AM 29/10/2016
തിരുവനന്തപുരം: തെരുവ് നായ വിഷയത്തിൽ കേന്ദ്രമന്ത്രി മേനക ഗാന്ധിയെ തള്ളി നിയമസഭയിലെ ഏക ബിജെപി അംഗം ഒ.രാജഗോപാൽ രംഗത്ത്. വിഷയത്തിൽ കേന്ദ്രമന്ത്രിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തെരുവ് നായകളെ അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കാതിരിക്കരുതെന്നും രാജഗോപാൽ നിയമസഭയിൽ പറഞ്ഞു.