10.56 PM 27/10/2016
തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. വി.ഡി.സതീശനാണ് ആരോപണം ഉന്നയിച്ചത്. കശുവണ്ടി കോര്‍പ്പറേഷനും കാപെക്‌സിനും എതിരേയാണ് ആരോപണം.
സതീശന്റെ ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ തള്ളി. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും തെളിയിച്ചാല്‍ പണിനിര്‍ത്താന്‍ തയാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തേണ്ട ഒരുകാര്യവുമില്ലെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തു.