09:38 nam 27/10/2016
സിഡ്നി .. സിഡ്നി ക്യാമ്പല്‍ ടൗണില്‍ താമസിക്കുന്ന പാലക്കാട് കഴമ്പഴിപ്പുറം മുതലക്കുഴിയില്ജോസഫിന്റെ മകന് ദാസ് മോന് ( 43 ), അര്‍ബുദത്തെ തുടര്‍ന്ന് ഇന്നലെ ചൊവ്വാഴ്ച രാത്രിയില്‍ അന്തരിച്ചു.പിതാവ് ജോസഫ് നാട്ടില്‍ നിന്നും ഇവിടെ എത്തിയതിന് ശേഷം ശവസംസ്കാരം പിന്നീട് ഓസ്ട്രേലിയായില്‍ നടക്കും. മരിച്ച ദാസ് മോന്റെ സഹോദരന് ഓസ്ട്രേലിയായില്‍ തന്നെയാണ് ഉള്ളത്. ഭാര്യ സബീന തൊടുപുഴ നടുക്കണ്ടം തുമ്പുകല്‍ വീട്ടിലെയാണ്.സബീന ക്യാമ്പല്‍ ടൗണില്‍ കമ്യൂണിറ്റി നേഴ്സായി ജോലി ചെയ്തുവരുന്നു. മക്കള്‍ ആഗ്നസ് ( 12 ), ഐസക് ( 9 ).
വാര്‍ത്ത: ജോസ് .എം. ജോര്‍ജ്