02.00 AM 31/10/2016
ന്യൂയോർക്: ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭയും. ആഘോഷങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം ദീപങ്ങളാൽ അലങ്കരിച്ചു. ആസ്ഥാനമന്ദിരത്തിൽ ഹാപ്പി ദീപാവലിയെന്ന് ദീപങ്ങൾ ഉപയോഗിച്ച് എഴുതിയിരുന്നു. ആദ്യമായാണ് ഐക്യരാഷ്ട്രസഭ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി പ്രമാണിച്ച് സമ്മേളനങ്ങൾ ഒന്നും നടത്തേണ്ടന്ന് തീരുമാനിച്ചിരുന്നു. ആവശ്യമെങ്കിൽ ദീപാവലി ദിവസം ഉദ്യോഗസ്ഥർക്ക് അവധിയെടുക്കുന്നതിനും അനുവദിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ദീപാവലി ആഘോഷങ്ങൾക്ക് ഇന്ത്യയുടെ യുഎൻ പ്രതിനിധി നന്ദി അറിയിച്ചു. ആഘോഷങ്ങൾക്ക് മുൻകൈയെടുത്ത ജനറൽ അസംബ്ലി പ്രസിഡന്റിനും സയിദ് അക്ബറുദ്ദീൻ നന്ദി പറഞ്ഞു. ജനറൽ അസംബ്ലി പ്രസിഡന്റ് പീറ്റർ തോംസൺ ദീപാലങ്കൃതമായ യുഎൻ ആസ്ഥാനത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.