നടന്‍ മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ്

6:15pm 4/3/2016
th (2)

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ്. ഹരിയാലി ഓര്‍ രാസ്ത, വോ കോന്‍ ഥി, ഹിമാലയാ കി ഗോഡ് മേന്‍, ദോ ബാദന്‍, ഉപകാര്‍, പത്തര്‍ കെ സനം, നീല്‍ കമല്‍, പൂരബ് ഓര്‍ പശ്ചിം, ക്രാന്തി എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. മിക്ക ചിത്രങ്ങളുടെയും പ്രമേയം ദേശീയതയായിരുന്നു. അതിനാല്‍ ‘ഭാരത് കുമാര്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. 1992ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.
1937ല്‍ പാകിസ്താനില്‍ പെടുന്ന അബത്താബാദ് എന്ന സ്ഥലത്താണ് മനോജ് ജനിച്ചത്. 10 വയസ്സുള്ളപ്പോള്‍ വിഭജനകാലത്ത് കുടുംബം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. പിന്നീട് രാജസ്ഥാനിലെ ഹനുമന്‍ഗഡ് ജില്ലയില്‍ താമസമാക്കി