നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് ഉം പിണറായി യും മല്‍സരിക്കും

04:04pm 29/2/2016
download

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മല്‍സരിക്കും. ഇരുവരും മല്‍സരിക്കുന്നതില്‍ എതിര്‍പ്പില്ലാന്നു
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ല. യോഗ്യതയുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപ്പിക്കുന്നത് ചടങ്ങില്ലാന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.