നീറ്റ്​: ഇളവുതേടി സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി

08:40 PM 09/05/2016
download (1)
ന്യൂഡൽഹി: ഏകീകൃത മെഡിക്കൽ ​പ്രവേശപരീക്ഷയിൽ (നീറ്റ്​) ഇളവുതേടി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങൾ നടത്തിയ മെഡിക്കൽ പ്രവേശ പരീക്ഷക്ക്​ നിയമസാധുതയില്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു.

ആദ്യഘട്ട പരീക്ഷ എഴുതിയവർക്കും രണ്ടാംഘട്ടം എഴുതാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, രണ്ടാംഘട്ട പരീക്ഷ തിയതി മാറ്റുന്നത് പരിഗണിക്കണം. വിധി സംവരണത്തെയോ ന്യൂനപക്ഷങ്ങളെയോ ബാധിക്കില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.