നീറ്റ് ഈ വര്‍ഷംതന്നെ

08:47am 21/05/2016
download (2)
ന്യൂഡല്‍ഹി: മെഡിക്കല്‍-ഡെന്‍റല്‍ ബിരുദ കോഴ്സുകളിലേക്ക് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പ്രവേശ പരീക്ഷ (നീറ്റ്) ഇത്തവണ നടപ്പാക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. നീറ്റ് അടുത്തഘട്ടം ജൂലൈ 24ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇക്കാര്യം മന്ത്രി നിഷേധിച്ചു.
സംസ്ഥാന പരീക്ഷക്ക് അംഗീകാരം നല്‍കണമെന്നും നീറ്റ് ഇത്തവണ നടപ്പാക്കരുതെന്നും കഴിഞ്ഞദിവസം സംയുക്ത യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നുവെന്നും അല്ലാതെ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം നീറ്റ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നു