നേതൃമാറ്റമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല; വാർത്തകൾ തെറ്റ്​ –വി.എം സുധീരൻ

12:42pm 06/06/2016
download (6)
തിരുവനന്തപുരം: കോൺഗ്രസ്​ നിർവാഹക സമിതിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നിട്ടില്ലെന്ന്​ കെ.പി.സി.സി അധ്യക്ഷൻ ​വിഎം സുധീരൻ. തെരഞ്ഞെടുപ്പ്​ പരാജയം വിലയിരുത്താൻ ചേർന്ന കെ.പി.സി.സിയുടെ ക്യാമ്പ്​ നിർവാഹക സമിതി യോഗത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നെന്ന വാർത്തകളോട്​ പ്രതികരിക്കുകയായിരുന്നു സുധീരൻ.

യോഗത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യമുണ്ടായി എന്ന നിലക്കു വന്ന വാർത്തകൾ തെറ്റാണെന്ന്​ സുധീരൻ പറഞ്ഞു. ഇത്തരം വാർത്തകൾ മാധ്യമങ്ങളിലൂ​െട പ്രചരിപ്പിച്ചവർ കെ.പി.സി.സി യോഗത്തിൽ ഇൗ ആവശ്യം ഉന്നയിച്ചില്ല. തുറന്ന, ക്രിയാത്മകചർച്ചയാണ്​ യോഗത്തിൽ നടന്നത്​. ആരെയും വ്യക്തിപരമായി വിരല്‍ചൂണ്ടിക്കൊണ്ടുള്ള വിമര്‍ശമല്ല യോഗത്തിലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.പറയാത്ത കാര്യങ്ങളാണ്​ മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോല്‍വി സംബന്ധിച്ച് ഹൈകമാന്‍ഡുമായി കൂടിക്കാഴ്ചക്ക്​ ഡൽഹിയ​ിലേക്ക്​ പോകുന്നതിന്​ മുമ്പ്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു സുധീരന്‍.നേതൃമാറ്റമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല; വാർത്തകൾ തെറ്റ്​ –വി.എം സുധീരൻ