നൈജീരിയയില്‍ കെട്ടിടം തകര്‍ന്ന്: 34 മരണം

12:03am 10/3/2016

download (1)
അബൂജ: നൈജീരിയയില്‍ കെട്ടിടം തകര്‍ന്ന് 34 പേര്‍ മരിച്ചു. നൈജീരിയയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലാഗോസിലാണ് നിര്‍മാണത്തിലിരിക്കുന്ന അഞ്ചു നില കെട്ടിടം തകര്‍ന്ന് ഇത്രയുമാളുകള്‍ ദാരുണമായി മരിച്ചത്. അപകടത്തില്‍ 13 പേരെ രക്ഷപ്പെടുത്തിയതായും ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചിട്ടുണ്ട്.

ഏകദേശം 20 ദശലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന മേഖലയാണ് ലാഗോസ്. അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കനത്ത മഴയും പ്രദേശത്ത് ഉണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത് ചട്ടവിരുദ്ധമായാണെന്ന് കണ്ടത്തെിയിട്ടുണ്ട്.