12:21pm 22/5/2016
– നിബു വെള്ളവന്താനം
ഫ്‌ളോറിഡ: നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ പി.സി.എന്‍.എ.കെ കോണ്‍ ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി അമേരിക്കയിലെ വിവിധ സംസ്ഥാ നങ്ങളില്‍ നടത്തപ്പെടുന്ന പ്രമോഷണല്‍ യോഗങ്ങളുടെ ഭാഗമായി ഫ്‌ളോറിഡയില്‍ ഫെലോഷിപ്പ് സമ്മേളനവും സംഗീത ശുശ്രൂഷയും നടത്തപ്പെടും. മെയ് 29 ഞായറാഴ്ച വൈകിട്ട് 6 ന് ഐ.പി.സി ലേക്ക്‌ലാന്റ് സഭാഹാളില്‍ (4525 ഇഹൗയവീൗലെ ഞറ, ഘമസലഹമിറ, എഘ) നടത്തപ്പെടുന്ന സമ്മേളനത്തില്‍ നാഷണല്‍ കണ്‍വിനര്‍ പാസ്റ്റര്‍ ഷാജി കെ. ഡാനി യേല്‍, നാഷണല്‍ സെക്രട്ടറി ബ്രദര്‍ റ്റിജു തോമസ്, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ തോമസ് വര്‍ഗീസ്, യുവജനവിഭാഗം ദേശീയ കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഏബ്രഹാം മോനിസ് ജോര്‍ജ് എന്നിവര്‍ പഗ്ലെടുത്ത് കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുളള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. സ്റ്റേറ്റ് പ്രതിനിധി പാസ്റ്റര്‍ ജോയി ഏബ്രഹാം, പാസ്റ്റര്‍ സാം നൈനാന്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേത്ര്യുത്വം നല്‍കും.
ഒര്‍ലാന്റോയിലെയും, ലേക്ക്‌ലാന്റിലെയും ഫ്‌ളോറിഡയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി വിവിധ സഭകളുടെ വിശ്വാസ പ്രതിനിധികളും ശുശ്രൂഷക•ാരും യോഗ ത്തില്‍ സംബന്ധിക്കും. 34 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സ് ഡാളസ് പട്ടണ ത്തിലുളള്ള ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍ സമുച്ചയത്തില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ ജോണ്‍സ്. പി.മാത്യൂസ് അറിയിച്ചു.