02.35 am 29/10/2016
ന്യൂഡൽഹി: ഗുജറാത്തിൽ പടക്കക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു പേർ മരിച്ചു. വഡോദരയിലെ രുസ്തംപുരയിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
പൊട്ടിത്തെറിയിൽ നിരവധി ആളുകൾക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി തീയണച്ചു. ദീപാവലി പ്രമാണിച്ച് വൻ പടക്കശേഖരമാണ് കടകളിൽ സൂക്ഷിച്ചിരുന്നത്. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.