പതിനാറാമത് പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും ജൂണ്‍ 25-ന്

01:04pm 2/6/2016

Newsimg1_23148734
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള പാലാ- മീനച്ചില്‍ താലൂക്ക് നിവാസികള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ഈവര്‍ഷവും ഒത്തുചേരുന്നു. കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ന്നുവരുന്ന പിക്‌നിക്കും സമ്മേളനവും ജൂണ്‍ 25-നു മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ചാണ് നടത്തപ്പെടുന്നത്. തമ്മില്‍ വീണ്ടും കാണുവാനും, സൗഹൃദം പുതുക്കാനും കഴിയുന്ന പാലാക്കാരുടെ ഈ സംഗമത്തിന് എല്ലാവര്‍ഷവും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ-കായിക- വിനോദ മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വടംവലി, വോളിബോള്‍ മത്സരങ്ങള്‍ പിക്‌നിക്കിനു ആവേശം കൂട്ടും. രാവിലെ 11 മണിക്ക് തുടങ്ങുന്ന പിക്‌നിക്ക് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമ്മാനദാന സമ്മേളനത്തോടുകൂടി സമാപിക്കും. ഉച്ചഭക്ഷണവും സായാഹ്ന ഭക്ഷണവുമടക്കം വിവിധയിനം ഭക്ഷണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

പിക്‌നിക്കിന്റേയും സമ്മേളനത്തിന്റേയും വിജയത്തിനായി വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. പാലാ- മീനച്ചില്‍ താലൂക്കില്‍പ്പെട്ടവര്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച് തുടക്കംമുതല്‍ ഈ പരിപാടികളില്‍ പങ്കെടുക്കണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോര്‍ജ് കുമ്പുക്കല്‍ (630 281 0335), റോയി മുളകുന്നം (847 363 0050), പയസ് ഒറ്റപ്ലാക്കല്‍ (312 231 3345), സിബി പാറേക്കാട്ട് (847 209 1142), ടോമി വെള്ളൂക്കുന്നേല്‍ (630 730 9622), ബൈജു കണ്ടത്തില്‍ (312 363 8347), ടോമി അമ്പേനാട്ട് (630 992 1500), സന്തോഷ് നായര്‍ (312 730 5112).

Back