പത്താമത് മണപ്പുറം മിന്നലെ ഫിലിം ടിവി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

07:44pm 4/6/2016
IMG_0799

കൊച്ചി: പത്താമത് മണപ്പുറം മിന്നലെ ഫിലിം ടിവി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സിനിമ, ടെലിവിഷന്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പ്രതിഭകള്‍ക്കാണ് പുരസ്‌കാരം. ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ഏഴിന് വൈകിട്ട് 6.30നാണ് പുരസ്‌കാര വിതരണം.
മികച്ച സിനിമാ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്(ചാര്‍ലി), മികച്ച നടന്‍ ജയസൂര്യ(സു സു സുധി വാത്മീകം, ലുക്കാചുപ്പി), മികച്ച നടി ജ്യുവല്‍ മേരി (പത്തേമാരി) എന്നിവരെ തെരഞ്ഞെടുത്തു. ടെലിവിഷന്‍ വിഭാഗം: മികച്ച നടന്‍ മനോജ് പറവൂര്‍ (മഞ്ഞുരുകും കാലം, മഴവില്‍ മനോരമ), മികച്ച നടി മാളവിക വെയില്‍സ് (പൊന്നമ്പിളി, മഴവില്‍ മനോരമ), മികച്ച ചലച്ചിത്രാധിഷ്ടിത പരിപാടിയുടെ സംവിധായകന്‍ െ്രെബറ്റ് സാം (കോടമ്പാക്കം ഡയറി, ജീവന്‍ ടിവി), മികച്ച വാര്‍ത്താ ഛായാഗ്രാഹകന്‍ രാജേഷ് തകഴി (ഏഷ്യാനെറ്റ് ന്യൂസ്), മികച്ച വാര്‍ത്താ അവതാരകന്‍ ഫിജി തോമസ്(മനോരമ ന്യൂസ്), മികച്ച വാര്‍ത്താ അവതാരക സ്മൃതി പരുത്തിക്കാട് (മാതൃഭൂമി ന്യൂസ്), മികച്ച വാര്‍ത്താ ഡോക്യുമെന്ററിക്ക് ലിജോ വര്‍ഗീസ് (ട്രൂത്ത് ഇന്‍സൈഡര്‍, മീഡിയവണ്‍), മികച്ച വാര്‍ത്താ റിപ്പോര്‍ട്ടര്‍ സമീര്‍ സി (കൈരളി ടിവി). ശ്രീമന്‍ നാരായണന് എക്‌സലന്‍സ് ഇന്‍ ആര്‍ട്‌സ് ആന്റ് ലിറ്ററേച്ചര്‍ പുരസ്‌കാരവും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഗായകനായ തോപ്പില്‍ ആന്റോക്കും നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ റോയ് മണപ്പള്ളില്‍, യുണീക് ടൈംസ് എഡിറ്റര്‍ അജിത് പങ്കെടുത്തു.