പരുമല ക്യാന്‍സര്‍ സെന്ററിന് ഒരു കൈ സഹായം

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
Newsimg1_23315706
പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍ നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ പൂര്‍ത്തീകരണത്തിനായി മലങ്കര സഭാ മക്കളുടെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്. ക്യാന്‍സര്‍ സെന്ററിന്റെ പൂര്‍ത്തീകരണത്തിനായി ഇനിയും അമ്പതു കോടി രൂപ അനിവാര്യമായിരിക്കുന്നു എന്നുള്ള പരിശുദ്ധ കാതോലിക്ക ബാവയുടെ അഭ്യര്‍ഥന അനുസരിച്ചുകൊണ്ട് അഹമ്മധാബാദ് ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപൊലീത്ത തനിക്ക് ലഭിച്ച ക്കൈമുത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ക്കൈമാറി.

മലങ്കര സഭാ മക്കള്‍ക്ക്­ എങ്ങനെ മലങ്കര സഭയുടെ ഈ സ്വപ്നപദ്ധതിയില്‍ പങ്ക് ചേരാം?

1. പലിശ രഹിത വായ്പ(അഞ്ച് വര്‍ഷത്തേക്കുള്ള ബോണ്ടുകള്‍)
2. ഏഴ് ശതമാനം പലിശ
3. ഒന്‍പത് ശതമാനം പലിശക്ക് തുല്യമായ ചികില്‍സാ സഹായം നിങ്ങള്‍ നിര്‍ദേശിക്കുന്ന രോഗികള്‍ക്ക് നല്കും.

നിങ്ങള്‍ ചെയ്യേണ്ടത് : നിങ്ങളുടെ ബാങ്ക് നിക്ഷേപത്തില്‍ നിന്ന് ഒരു ലക്ഷം വീതമുള്ള ബോണ്ടുകള്‍ അഞ്ച് വര്‍ഷത്തേക്ക് നല്കുക. ഒരു ലക്ഷം വീതമുള്ള ബോണ്ടുകള്‍ക്ക് 7 ശതമാനം പലിശ നല്കും.

സാധാരണക്കാരന് കൈയ്യെത്താവുന്ന ദൂരത്തില്‍ കാന്‍സര്‍ ചികിസ്തയ്ക്ക് മദ്ധ്യകേരളത്തില്‍ ഒരു നല്ല ഹോസ്പിറ്റല്‍ എന്ന ആശയത്തില്‍ ആരംഭിച്ച പരുമല കാന്‍സര്‍ സെന്റര്‍. സഭാ വ്യത്യാസം കൂടാതെ, കേരളത്തിലെ പാവപ്പെട്ടവന് കുറഞ്ഞ ചിലവില്‍ കാന്‍സര്‍ ചികിത്സ ലഭ്യമാക്കണം എന്നതാണ് മലങ്കര ഓര്‍ത്തഡോക്ള്‍സ്­ സഭയുടെ പൊതുസ്ഥാപനമായ പരുമല കാന്‍സര്‍ സെന്റെറിന്റെ മുദ്രാവാക്യം. മരണം ഉറപ്പിച്ച് വേദയോടു പൊരുതുന്നവര്‍ക്ക് തൊട്ടടുത്ത് ആശ്വാസത്തിന്റെ ചെറിയൊരു തുരുത്ത്, വേദനയെ തുരത്താന്‍ ചികില്‍സ വേണ്ടവര്‍ക്ക് ദുരിതയാത്രയുടെ വേദനയില്‍ നിന്നുള്ള മോചനം, ഇതൊന്നുമല്ലാത്തവര്‍ക്ക് വേദനയുടെ ലോകത്തു നിന്ന് അകലം പാലിക്കാന്‍ അറിവിന്റെ വെളിച്ചം പകരുന്ന കേന്ദ്രം. ഇതൊക്കെയാണ് പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര കാന്‍സര്‍ കെയര്‍ സെന്ററിലൂടെ മലങ്കര സഭ ലക്ഷ്യ മിടുന്നത്. പക്ഷ കണക്കുകള്‍ക്കും സ്വപ്നസാഫല്യത്തിനുമിടയില്‍ വന്നു പെട്ട പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കാരുണ്യമുള്ളവരുടെ കിനിവ് കാത്തു നില്‍ക്കുകയാണ് ആശുപത്രി അധികൃതര്‍.കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കുവാന്‍ ഇനിയും അമ്പതുകോടി രൂപയോളം വേണം. പക്ഷേ, അര്‍ബുദം ബാധിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ദൈന്യം കണ്ടറിഞ്ഞവരും മനസിലാക്കിയവരും കൈകോര്‍ത്താല്‍ മലങ്കര സഭാ മക്കള്‍ക്ക്­ ഇത് ചെറിയൊരു തുകയാണ്

തിരുവന്തപുരം ആര്‍.സി.സിയിലും എറണാകുളത്തും മാത്രം ചികില്‍സയ്ക്ക് ആശ്രയിക്കുന്ന മധ്യകേരളത്തിലെ അര്‍ബുദരോഗികള്‍ക്ക് അധികം യാത്ര ചെയ്യാതെ ചികില്‍സ ലഭ്യമാക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രത്തിന്റെ കെട്ടിടം പണിയാണ് പാതിവഴിയില്‍ നില്‍ക്കുന്നത്. കീമോ തെറപ്പി, സര്‍ജറി, റേഡിയേഷന്‍ എന്നീ മൂന്നുതരം അര്‍ബുദ ചികില്‍സകളും ലഭ്യമാക്കുക, മരണം ഉറപ്പിച്ചവര്‍ക്ക് കഴിയാവുന്നിടത്തോളം നന്നായി പരിചരണം ലഭ്യമാക്കുക, കീമോതെറപ്പി ചെയ്യാത്തുെന്നവര്‍ക്ക് രാവിലെ വന്നു വൈകിട്ട് മടങ്ങാവുന്ന തരത്തില്‍ സംവിധാനമുണ്ടാക്കുക എന്നിവയാണ് പുതിയ കേന്ദ്രം കൊണ്ട്