പാക്കിസ്ഥാന്‍ വംശജ നടി സല്‍മ അഗായ്ക്ക് ഇന്ത്യന്‍ ഒ.സി.ഐ കാര്‍ഡ് നല്‍കി

08:33am 31/5/2016
Newsimg1_90120696
Picture
ന്യൂഡല്‍ഹി: ഗായികയും നടിയുമായ പാക്ക് വംശജ സല്‍മ അഗാ (59)യ്ക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ബ്രിട്ടിഷ് പൗരത്വമുള്ള സല്‍മയ്ക്ക് ഇന്ത്യയില്‍ തൊഴില്‍ ആവശ്യത്തിനായി വരാനും താമസിക്കാനും അനുമതി നല്‍കുന്ന ആജീവനാന്ത വീസയാണ് ഒസിഐ കാര്‍ഡ് അനുവദിച്ചതിലൂടെ ലഭിക്കുക.

ഇന്ത്യയില്‍ താമസിക്കുമ്പോള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ആവശ്യവുമില്ല. ഏതാനും ഹിന്ദി സിനിമകളില്‍ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള സല്‍മ ഒസിഐ കാര്‍ഡിനുള്ള അപേക്ഷയില്‍ തന്റെ ഇന്ത്യന്‍ വേരുകള്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പാക്ക് ഗായകന്‍ അദ്‌­നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിരുന്നു.