പാത ഇരട്ടിപ്പിക്കല്‍: കോട്ടയം വഴി ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം

images

27/01/2016

കോട്ടയം:വൈക്കംറോഡില്‍ പാത ഇരട്ടിപ്പിക്കലിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. എറണാകുളം കായംകുളം പാസഞ്ചര്‍ (രാവിലെ 11.30 എ.എം), വൈകിട്ടത്തെ കായംകുളംഎറണാകുളം പാസഞ്ചര്‍, കൊല്ലംഎറണാകുളം മെമു (2.40 പി.എം) എന്നിവ റദ്ദാക്കി.

മംഗലാപുരംനാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, കന്യാകുമാരിമുംബൈ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജംങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്‌റ്റേഷനുകളില്‍ പ്രത്യേക സ്‌റ്റോപ്പ് അനുവദിക്കും.

ഹൈദരാബാദ്തിരുവനന്തപുരം ശബരി എക്‌സ്പ്രസ് രണ്ട് മണിക്കൂറും ലോകമാന്യതിലക്‌കൊച്ചുവേളി എക്‌സ്പ്രസ് 35 മിനിറ്റും പിടിച്ചിടും. ന്യൂഡല്‍ഹിതിരുവനന്തപുരം കേരളാ എക്‌സ്പ്രസ് തിരുവനന്തപുരത്തിനും കായംകുളത്തിനും ഇടയില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകുമെന്നും സതേണ്‍ റെയില്‍വേ അറിയിച്ചു.