പിണറായി വിജയന്‍റെ ഫ്ലക്സ് ബോർഡുകൾ അജ്ഞാതർ കത്തിച്ചു

10:51 AM 09/05/2016
download (6)
കണ്ണൂർ: സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും ധർമ്മടം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച കൂറ്റൻ ഫ്ളക്സ് ബോർഡ് അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ധർമ്മടം ടൗണിൽ പിണറായിയുടെ വീട്ടിൽ നിന്ന് 20 മീറ്റർ അകലെ മാത്രം സ്ഥാപിച്ചിരുന്ന 300 മീറ്റർ നീളമുള്ള ഫ്ളക്സ് ബോർഡാണ് കത്തിച്ചത്. സി.പി.എമ്മിന്‍റെയും പിണറായിയുടേയും ചരിത്രം രേഖപ്പെടുത്തിയിരുന്ന ഫ്ളക്സാണ് നശിപ്പിക്കപ്പെട്ടത്.

ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ഫ്ളെക്സ് ബോർഡിന് തീവച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. സംഭവ സ്ഥലം പിണറായി വിജയൻ സന്ദർശിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നേരത്തേ ട്രെയിനിൽ സ്ഥാപിച്ചിരുന്ന എൽ.ഡി.എഫിന്‍റെ പ്രചരണ ബോർഡും നശിപ്പിക്കപ്പെട്ടിരുന്നു.