പിസിനാക്ക് 2016: മുഖ്യ പ്രസംഗകരെ കൂടാതെ കേരളത്തില്‍ നിന്നും പ്രമുഖ പ്രാസംഗികരും എത്തുന്നു

08:42am 23/5/2016
– ജോണ്‍സ് പി. മാത്യൂസ്
Newsimg1_81763647
ഡാലസ്: ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസിലെ ആഡിസണ്‍ സിറ്റിയില്‍ നടക്കുന്ന 34­ാമത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന് മുഖ്യപ്രാസംഗികരെ കൂടാതെ കേരളത്തില്‍ നിന്നും അതിഥി പ്രാസംഗികരും എത്തുന്നു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നേതൃനിരയിലെ പ്രമുഖനും ഏറ്റവും ശ്രദ്ധേയനുമായ കണ്‍വന്‍ഷന്‍ പ്രാസംഗകന്‍ പാസ്റ്റര്‍ കെ.സി. ജോണ്‍, ചര്‍ച്ച് ഓഫ് ഗോഡിലെ പ്രധാന ശുശ്രൂഷകനും പ്രമുഖ പ്രാസംഗികനുമായ പാസ്റ്റര്‍ പി.സി. ചെറിയാന്‍, അസംബ്ലിസ് ഓഫ് ഗോഡ് മലബാര്‍ ഡിസ്ട്രിക്ടിന്റെ സൂപ്രണ്ടും അനുഗ്രഹീത പ്രാസംഗികനുമായ പാസ്റ്റര്‍ വി.റ്റി. ഏബ്രഹാം, മണക്കാല തിയോളജിക്കല്‍ സെമിനാരിയുടെ പ്രിന്‍സിപ്പാളും പ്രമുഖ പ്രഭാഷകനുമായ പാസ്റ്റര്‍ ഡോ. ബി. വര്‍ഗ്ഗീസ് എന്നിവരാണ് കോണ്‍ഫറന്‍സിന്റെ വിവിധ സെക്ഷനുകളില്‍ ശുശ്രൂഷിക്കാന്‍ എത്തുന്നത്.

റവ. റെയിന്‍ഹാര്‍ഡ് ബോങ്കേ, പാസ്റ്റര്‍ ബാബു ചെറിയാന്‍, റവ. ഡാനിയേല്‍ കോളേണ്ട, റവ. ഫ്രാന്‍സിസ് ചാന്‍ എന്നിവരാണ് മുഖ്യ പ്രാസംഗികള്‍. ഇതുവരെ നടന്നിട്ടുള്ള കോണ്‍ഫറന്‍സുകളെ അപേഷിച്ച് വന്‍ ജനബാഹുല്യമാണ് ഈ വര്‍ഷത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്. രജിസ്‌ട്രേഷന്‍ നടക്കുന്നതോടൊപ്പം വിവിധ നിലകളിലുള്ള ക്രമീകരണങ്ങളും പുരോഗമിക്കുന്നു. ഹില്‍ സോംഗ് ഗ്രൂപ്പിന്റെ വരവും നാഷണല്‍ ക്വയറിന്റെ രൂപികരണവും ആകര്‍ഷണങ്ങളാണ്. നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനമായ പിസിനാക്കിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കും.