കൊല്ലം: കോടിയേരി ബാലകൃഷ്ണനും പിണറായിയും വി.എസും ഒരുമിച്ചു നിന്നാലും പൂട്ടിയ ബാറുകള്‍ പൂട്ടി തന്നെ കിടക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ചാരായ നിരോധനം മാറ്റുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നപ്പോള്‍ ശീര്‍ഷാസനം നിന്നിട്ടും എല്‍.ഡി.എഫിന് നടപ്പാക്കാനായില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് തോപ്പില്‍ രവിയുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് എല്‍.എഡി.എഫ്. അവര്‍ക്കു മുന്നില്‍ യു.ഡി.എഫിന് തലകുനിക്കേണ്ടതോ അപകര്‍ഷതാ ബോധം തോന്നുകയോ ചെയ്യേണ്ട കാര്യമില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്നു പറയുന്നത് പോലെ എല്‍.ഡി.എഫിനേക്കാള്‍ ആയിരം മടങ്ങു കേമന്‍മാരാണ് ഐക്യമുന്നണി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ യുഡിഎഫ് വിജയിക്കും. കൂടുതല്‍ വോട്ടു നേടാന്‍ സാധിക്കുന്നവരെ സ്ഥാനാര്‍ഥികളാഖകണം. ചിഹ്നം മാത്രം നോക്കി വോട്ട് ചെയ്യുന്ന കാലം പോയെന്നും ആന്റണി പറഞ്ഞു.
വേദികളില്‍ ഒരുമിച്ചു നിന്നിട്ടോ സംയുക്ത പ്രസ്താവനകള്‍ പുറപ്പെടുവിച്ചതു കൊണ്ടോ മാത്രമായില്ലെന്നും ശരീരം കൊണ്ടും മനസും കൊണ്ടും യുഡിഎഫ് ഒരുമിച്ചു നിന്നാലേ കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.