പെന്തക്കോസ്തല്‍ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് ഫ്‌ളോറിഡയ്ക്ക് (പി.വൈ.എഫ്.എഫ്) പുതിയ ഭാരവാഹികള്‍

08:38am 21/5/2016

Newsimg1_72425998
ഫ്‌ളോറിഡ: പെന്തക്കോസ്തല്‍ യൂത്ത് ഫെല്ലോഷിപ്പ് ഫ്‌ളോറിഡയുടെ (പി.വൈ.എഫ്.എഫ്) പ്രവര്‍ത്തനം കഴിഞ്ഞ 18 വര്‍ഷമായി വിവിധ ആത്മീയ നേതൃത്വങ്ങളായി മുന്നോട്ടുപോകുകയും 2015-ല്‍ ബ്രദര്‍ സാജന്‍ തോമസിന്റെ ലീഡര്‍ഷിപ്പിനുശേഷം, ബ്രദര്‍ ഡാനിയേല്‍ കുളങ്ങര ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

മറ്റ് ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍: ബ്രദേഴ്‌സായ ജെയിസില്‍ ജേക്കബ് (വൈസ് പ്രസിഡന്റ്), തോമസ് മാത്യു (സെക്രട്ടറി), ജോണ്‍സണ്‍ പത്രോസ് (ട്രഷറര്‍), സിസ്റ്റര്‍ സൂസന്‍ ബി ജോണ്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ സാം ഡേവിഡ് (പാസ്റ്റേഴ്‌സ് കോര്‍ഡിനേറ്റര്‍).

സൗത്ത് ഫ്‌ളോറിഡയിലുള്ള എല്ലാ ശുശ്രൂഷകന്മാരുടേയും വിശ്വാസികളുടേയും പ്രത്യേകാല്‍ യുവജനങ്ങളുടേയും വിലപ്പെട്ട സഹകരണങ്ങള്‍കൊണ്ട് ഈ പ്രവര്‍ത്തനം, ദൈവകൃപയാല്‍ അനുഗ്രഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

കണ്‍വന്‍ഷന്‍, ലേഡീസ് ഫെല്ലോഷിപ്പ്, ടാലന്റ് പരിശോധന, സ്‌പോര്‍ട്‌സ് – പിക്‌നിക്ക്, ഫാസ്റ്റിംഗ്, പ്രയര്‍ എന്നിങ്ങനെയുള്ള വിവിധ പ്രോഗ്രാമുകള്‍ ഈ ആത്മീയ സംഘടന ചെയ്തുവരുന്നു.

2016 വര്‍ഷത്തെ ലേഡീസ് ഫെല്ലോഷിപ്പ് കണ്‍വന്‍ഷന്‍ മേയ് 27,28 തീയതികളില്‍ ഗ്രീന്‍മെഡോസ് ചര്‍ച്ച് ഓഫ് ഗോഡില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. മുഖ്യ പ്രാസംഗിക ഡോ. ജോളി ജോസഫ് ആണ്. സഭാ വ്യത്യാസം കൂടാതെ ഏവരേയും കതൃനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂസന്‍ ബി. ജോണ്‍ (954 465 5758).