പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ കനത്തമഴക്ക് സാധ്യത

08:00 AM 16/05/2016
download (3)
തിരുവനന്തപുരം: മേടച്ചൂടില്‍ ഉരുകിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ തിങ്കളാഴ്ച . സംസ്ഥാന വ്യാപകമായി നാല് മി.മീ മുതല്‍ 30 മി.മീ വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെയോടെ പെയ്യുന്ന മഴ ഉച്ചയോടെ കനക്കും. ചില സ്ഥലങ്ങളില്‍ ഏഴ് സെ.മീറ്ററിനു മുകളിലും മഴ ലഭിക്കും. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദമാണ് വേനല്‍മഴ ശക്തമാകാന്‍ കാരണം. മേയ് 17 ഓടെ ന്യൂനമര്‍ദം തമിഴ്നാട് തീരത്തേക്ക് അടുത്തേക്കുമെന്നും അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.