പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്ന് പിണറായി വിജയന്‍

07:00pm 24/5/2016
images (1)

ആലപ്പുഴ: ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടികള്‍ ആര്‍ക്കെതിരെയും ഉണ്ടാവില്ലെന്ന്​ നിയുക്​ത മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ നിയമത്തി​െൻറ കരങ്ങൾ കൂടുതൽ ശക്​തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം വെട്ടിപ്പിടിക്കുമെന്ന് പ്രഖ്യാപിച്ച വര്‍ഗീയ വിധ്വംസക ശക്തികള്‍ക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു ഈ തെരഞ്ഞെടുപ്പ്​. നാടിന്‍െറ സത്യസന്ധത നിലനിര്‍ത്തണം എന്നാഗ്രഹിച്ചുകൊണ്ടുളള വിധിയാണിത്. നാട്ടില്‍ നിന്ന് അഴിമതി നിഷ്കാസനം ചെയ്യണമെന്ന് ജനങ്ങള്‍ പൊതുവില്‍ ആഗ്രഹിക്കുന്നുണ്ടെന്നും പുന്നപ്രയില്‍ അദ്ദേഹം പറഞ്ഞു.

പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണം ആഗ്രഹിച്ചുകൊണ്ടുള്ള ജനവിധിയാണിത്. തൊഴിലാളികള്‍ ഇതില്‍ താത്പര്യമെടുക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായിട്ടുണ്ട്. അശരണരും നിരാലംബരുമായവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ വരണമെന്ന് ചിന്തിക്കുന്നവര്‍ ഇത്തരമൊരു വിധി വരുന്നതിന് ഇടയായിട്ടുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം വീടുകളില്‍ പോലും സംരക്ഷിണമില്ലാത്ത അവസ്ഥയിലൂടെ നമ്മുടെ നാടിന്‍െറ സംസ്കാരം തന്നെ തകര്‍ക്കപ്പെട്ടിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.