പ്രശ്ത ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു

12:00pm
14/2/2016
anadakkuttan

കൊച്ചി: ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (61) അന്തരിച്ചു. . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന, മൂന്ന് പതിറ്റാണ്ടുകളായി മലയാള ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു ആനന്ദക്കുട്ടന്‍.
ഭരതം, ഹിസ്‌ഹൈനസ് അബ്ദുള്ള, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, സദയം, ആകാശദൂത്, കമലദളം, മണിച്ചിത്രത്താഴ് തുടങ്ങി 150ലധികം മലയാള സിനിമകള്‍ക്ക് ആനന്ദക്കുട്ടന്‍ ക്യാമറ ചലിപ്പിച്ചു. 1977ല്‍ ‘മനസിലൊരു മയില്‍’ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചാണ് ചലച്ചിത്ര ലോകത്തേക്കുള്ള ആനന്ദക്കുട്ടന്റെ കടന്നുവരവ്.
രാമകൃഷ്ണന്‍ നായര്‍കാര്‍ത്യാനിയമ്മ ദമ്പതികളുടെ മകനായി 1954ല്‍ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലായിരുന്നു ജനനം. ചങ്ങനാശേരി എന്‍.എസ്.എസ് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസവും തുടര്‍ന്ന് പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി മദ്രാസിലേക്ക് പോയ അദ്ദേഹം ഛായാഗ്രാഹണം പഠിച്ചു. എറണാകുളം ഇളംകുളത്താണ് സ്ഥിരതാമസം. ഭാര്യ: ഗീത. മക്കള്‍: ശ്രീകുമാര്‍, നീലിമ, കാര്‍ത്തിക.