പ്രസ്സ് ക്‌ളബ്ബ് ഫോമയുടെ ആത്മ മിത്രം: ഗ്‌ളാഡ്‌സണ്‍ വര്‍ഗ്ഗീസ്

02:39pm 29/5/2016
Newsimg1_41084534
Picture
ഇന്ത്യ പ്രസ്സ് ക്‌ളബ് ഫോമയുടെ ആത്മമിത്രമാണെന്ന് മുന്‍ ജനറല്‍ സെക്രട്ടറി ഗ്‌ളാഡ്‌സണ്‍ വര്‍ഗ്ഗീസ് പറഞ്ഞു. ചില തല്പര കക്ഷികളുടെ പ്രവര്‍ത്തനം മൂലമുണ്ടായ വീഴ്ചയായിരിക്കാം ഇന്ത്യ പ്രസ്സ് ക്‌ളബിനെ ഇത്തരമൊരു തീരുമാനം എടുപ്പിക്കുവാന്‍ കാരണമെന്ന് കരുതുന്നു.

പ്രസ്സ് ക്‌ളബും ,ഫോമയും അമേരിക്കന്‍ മലയാളികളുടെ അംഗീകാരവും ബഹുമാനവും പിടിച്ച് പറ്റിയ സംഘടനകളാണ്­. പ്രസ്സ് ക്‌ളബിലെ മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കി കൊണ്ടുള്ള ഒരു പ്രവര്‍ ത്തനവും ഫോമയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. അഡ്വൈസറി ബോര്‍ഡും ജുഡീഷ്യല്‍ കൌണ്‍സിലും അടിയന്തരമായി യോഗം ചേര്‍ന്ന് പ്രശ്‌നം പറഞ്ഞ് തീര്‍ ക്കുവാനുള്ള നടപടിയുണ്ടാക­ണം .