പ്രേത’ത്തിന് വേണ്ടി ജയസൂര്യ മൊട്ടയടിപ്പിച്ചു

07:22pm 1/6/2016
1464755377_1464755377_jayasurya
പുതിയ ചിത്രത്തിനായി വ്യത്യസ്ത ലുക്കില്‍ എത്തിയിരിക്കുകയാണ് ജയസൂര്യ. തന്റെ പുതിയ ചിത്രം ‘പ്രേത’ത്തിന് വേണ്ടിയാണ് ജയസൂര്യ മൊട്ടയടിച്ചത്. .സെറ്റില്‍ വെച്ച് മൊട്ടയടിക്കുന്നതിന്റെ വീഡിയോ ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്.
ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുതിയ ചിത്രമായ പ്രേതത്തിന്റെ പ്രൊമോ വീഡിയോ കഴിഞ്ഞയാഴ്ച്ച പുറത്തുവിട്ടിരുന്നു. ഹൊറര്‍ ചിത്രമെന്ന ലേബലിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.