പ്രോസിക്യൂഷന്‍സ് മുന്‍ ഡിജി മാധവന്‍ നമ്പ്യാര്‍ അന്തരിച്ചു

12.37 AM 15-06-2016
<img src="http://www.truemaxmedia.com/wp-content/uploads/2016/06/GL-FORMER-DGP-PASSED-AWAY-MUST.jpg" alt="GL—FORMER DGP PASSED AWAY
ഹൈക്കോടതിയിലെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് പി.വി.മാധവന്‍ നമ്പ്യാര്‍ (86) അന്തരിച്ചു. ബെംഗളൂരുവില്‍ മകളുടെ വസതിയില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടിനായിരുന്നു അന്ത്യം. ഇന്നു രാവിലെ കൊച്ചിയിലെ വസതിയായ പാലാരിവട്ടം സൗത്ത് ജനതാ റോഡ് സായി മാനസത്തില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്കു ശേഷം പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിക്കും.
കണ്ണൂര്‍ കല്യാശേരി സ്വദേശിയായ മാധവന്‍ നമ്പ്യാര്‍, മദ്രാസ് ലോ കോളജില്‍ നിന്നു നിയമ ബിരുദം നേടിയ ശേഷം 1956ല്‍ ആണ് അഭിഭാഷകനായത്.
ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍, സീനിയര്‍ കോണ്‍സല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തെത്തുന്നത്.
പരേതയായ നിര്‍മലയാണു ഭാര്യ. മക്കള്‍: സുധീഷ് , സുജയ ,അഡ്വ. സുജിത മരുമക്കള്‍: മിനി, ശ്രീകുമാര്‍, ആനന്ദ്