09:18 am 26/10/2016
ഹൂസ്റ്റണ്‍: തുരുത്തി ഫൊറോനാ വികാരിയും, ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കഴിഞ്ഞ 15 വര്‍ഷം ഡയറക്ടറുമായിരുന്ന ഫാ. ഗ്രിഗറി ഓണംകുളത്തിന് ടെക്സസ് അസോസിയേഷന് ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ നേതൃത്വത്തില്‍ ഹൂസ്റ്റണില്‍ സ്വീകരണം നല്കി. ചങ്ങനാശേരി ആര്‍ച്ച് ഡയോസിസിന്റെ രണ്ട് വന്‍ പദ്ധതികളായ കളര്‍ എ ഡ്രീം (നിസ്സഹായരായ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുന്ന പദ്ധതി), കളര്‍ എ ഹോം (സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വീട് വച്ചു നല്കുന്ന പദ്ധതി) എന്നിവയുടെ ചുക്കാന്‍ പിടിക്കുന്നതും ഓണംകുളം അച്ചനാണ്.
കൂടാതെ നിരവധി വികസന പദ്ധതികളുടേയും ചാരിറ്റി പ്രവര്‍ത്തനങ്ങളുടേയും നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഫാ. ഗ്രിഗറി ഓണംകുളം.